Sunday, September 20, 2009

പ്രിയസഖിക്കായി

എന്തിനു നാം തമ്മില്‍ കണ്ടുമുട്ടി
എന്തിനു നാം തമ്മില്‍ ഒത്തുചേര്‍ന്നു
ഒരിക്കലും കിട്ടാത്തൊരു ഉത്തരം
തന്നുനീ എന്തിനു ഇരുളില്‍ മറഞ്ഞുപോയ്‌
ഒരുപാടുകാലം മനസിന്റെ ചിപ്പിയില്‍
ഒരുകുഞ്ഞു മുത്തായി കാത്തു ഞാന്‍ നിന്നെ
ഇരുള്‍ പടര്‍നോരെന്‍ ജീവനില്‍ ഒരു നിറ
നിലാവു പോല്‍ പെയ്യുന്നതും കാത്തു
നിന്‍ മനസിന്‍ കോലായില്‍ കാത്തു നിന്നു
ഒരുപാട് സ്വപ്നങ്ങള്‍ തന്നു നീ സഖി
ഒരുപാട് മോഹങ്ങള്‍ തന്നു നീ സഖി
ഒരുപാട് ദൂരെ ആണെങ്കിലും നിന്‍
ചുടു നിശ്വാസം എന്‍ മുഖമറിവൂ
ഇത്തിരി യെങ്കിലും നീ തന്ന ഓര്‍മകള്‍
ഒരുജന്മ സാഫല്യം നല്‍കിടുന്നു
ഇനി എത്ര ദൂരെ ആണെങ്കിലും
നിന്‍ വിരല്‍ പാടുകള്‍ തേടി ഞാന്‍
പ്രപഞ്ച സീമക്കപ്പുറം വന്നിടാം ഞാന്‍
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നിന്‍
കവിളിലെ കുംകുമം ആയിടാം ഞാന്‍
അനുവാദം ഒന്നും ചോദിച്ചില നീ
എന്‍ മനസിന്‍ വാതില്‍ തുറന്ന നേരം
സ്നേഹത്തിന്‍ സാന്ത്വനം തന്നുനീ എന്നില്‍
വിരഹത്തിന്‍ ദുഖവും തന്നു നീ എന്നില്‍
പ്രാണന്റെ നൊമ്പരം ഹൃദയത്തില്‍ തന്നു നീ
എന്നെ തനിച്ചാക്കി എങ്ങുപോയ് നീ

SANI.....