എന്തിനു നാം തമ്മില്‍ കണ്ടുമുട്ടി
എന്തിനു നാം തമ്മില്‍ ഒത്തുചേര്‍ന്നു
ഒരിക്കലും കിട്ടാത്തൊരു ഉത്തരം
തന്നുനീ എന്തിനു ഇരുളില്‍ മറഞ്ഞുപോയ്
ഒരുപാടുകാലം മനസിന്റെ ചിപ്പിയില്‍
ഒരുകുഞ്ഞു മുത്തായി കാത്തു ഞാന്‍ നിന്നെ
ഇരുള്‍ പടര്‍നോരെന്‍ ജീവനില്‍ ഒരു നിറ
നിലാവു പോല്‍ പെയ്യുന്നതും കാത്തു
നിന്‍ മനസിന്‍ കോലായില്‍ കാത്തു നിന്നു
ഒരുപാട് സ്വപ്നങ്ങള്‍ തന്നു നീ സഖി
ഒരുപാട് മോഹങ്ങള്‍ തന്നു നീ സഖി
ഒരുപാട് ദൂരെ ആണെങ്കിലും നിന്‍
ചുടു നിശ്വാസം എന്‍ മുഖമറിവൂ
ഇത്തിരി യെങ്കിലും നീ തന്ന ഓര്‍മകള്‍
ഒരുജന്മ സാഫല്യം നല്‍കിടുന്നു
ഇനി എത്ര ദൂരെ ആണെങ്കിലും
നിന്‍ വിരല്‍ പാടുകള്‍ തേടി ഞാന്‍
പ്രപഞ്ച സീമക്കപ്പുറം വന്നിടാം ഞാന്‍
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നിന്‍
കവിളിലെ കുംകുമം ആയിടാം ഞാന്‍
അനുവാദം ഒന്നും ചോദിച്ചില നീ
എന്‍ മനസിന്‍ വാതില്‍ തുറന്ന നേരം
സ്നേഹത്തിന്‍ സാന്ത്വനം തന്നുനീ എന്നില്‍
വിരഹത്തിന്‍ ദുഖവും തന്നു നീ എന്നില്‍
പ്രാണന്റെ നൊമ്പരം ഹൃദയത്തില്‍ തന്നു നീ
എന്നെ തനിച്ചാക്കി എങ്ങുപോയ് നീ
SANI.....
No comments:
Post a Comment