ഹിന്ദുവിന്റെ വേദികളില്‍ സ്വന്തം അച്ഛനുപോലും പാര്‍ട്ടിക്കാരുടെ കൂച്ചുവിലങ്ങ്:
ശശികല ടീച്ചര്‍
കൊട്ടാരക്കര :
മുസ്ലീം-കൃസ്ത്യന്‍ സമുദായത്തിന്റെ വേദി ഒരുക്കാന്‍ മത്സരിച്ച്‌നടക്കുന്ന പാര്‍ട്ടിക്കാര്‍ ഹിന്ദുവിന്റെ വേദികളില്‍ സ്വന്തം അച്ഛന്‌കൂച്ചുവിലങ്ങിട്ട് മതേതരത്വം തെളിയിക്കുന്ന വിരോധാഭാസമാണ് കേരളത്തില്‍നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസ്ഡന്റ് കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. കോട്ടാത്തലയില്‍ ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതിയുടെ ഒന്നാം വാര്‍ഷികംഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.അര്‍ഹമായത് തിരിച്ചുപിടിക്കാനും കുലത്തൊഴില്‍ സംരക്ഷിക്കാനും ഹിന്ദു ഹിന്ദുവായിജീവിച്ചേ മതിയാകൂ. 65 വയസ് വരെ പനയില്‍ കയറുന്ന ചെത്ത് തൊഴിലാളിയുംകര്‍ഷകത്തൊഴിലാളിയും 200 രൂപ പെന്‍ഷന്‍ മേടിക്കുമ്പോള്‍ 10 വര്‍ഷം സര്‍വ്വീസുള്ളമദ്രസ അധ്യാപകന് 4000 രൂപ പെന്‍ഷന്‍. ഇതിന് നല്‍കുന്ന വിശദീകരണം മാസം 100 രൂപഎല്‍ഐസിയില്‍ നിക്ഷേപിക്കുമ്പോള്‍ 10 വര്‍ഷം കഴിഞ്ഞ് എല്‍ഐസിയാണ് 4000 രൂപനല്‍കുന്നതെന്നാണ്.കേരളത്തിലെ കഷ്ടപ്പെടുന്ന ഹിന്ദുവിന് വേണ്ടി മാസം 200 രൂപ നിക്ഷേപിക്കാന്‍ഐക്യവേദി ഒരുക്കമാണ്. പത്തു വര്‍ഷം കഴിയുമ്പോള്‍ എല്‍ഐസിക്ക് മാസാമാസം 4000 രൂപ നല്‍കാന്‍ കഴിയുമോ. അതോ എല്‍ഐസിക്കും മതം ഉണ്ടോ എന്നാണ് ഇതിനോട് ഐക്യവേദിക്ക് പ്രതികരിക്കാനുള്ളത്.മതം പഠിപ്പിക്കലും ചിലവ് വഹിക്കലും സര്‍ക്കാരിന്റെ പണിയല്ലെന്നവര്‍ പറഞ്ഞു.വിദ്യാഭ്യാസത്തിനും തൊഴിലിനും ബാങ്ക് പലിശ പോലും മതം നോക്കിയാണ്.ന്യൂനപക്ഷത്തിന് 3% നിരക്കില്‍ വായ്പ ലഭിക്കുമ്പോള്‍ ഹിന്ദുവിന് 12 മുതല്‍ 15വരെയാണ് പലിശ. നക്കാപ്പിച്ച സ്കോളര്‍ഷിപ്പിനും, ബാങ്ക് പലിശയ്ക്കും വേണ്ടി ഹിന്ദുമതംമാറണമോ.പട്ടിണിയും, വിദ്യാഭ്യാസത്തിനും വരെ മതം മാനദണ്ഡമാക്കുന്നവര്‍ എന്ത് മതേതരത്വമാണ്‌ഉദ്ഘോഷിക്കുന്നത്. കാശ്മീരിലും പൊന്നാനിയിലും, മേഘാലയയിലും ഭൂരിപക്ഷത്തിന്‌അവകാശവും, മറ്റിടങ്ങളില്‍ ന്യൂനപക്ഷത്തിന് അവകാശവും. ഇതിന്റെയും പേര്‍ മതേതരത്വം.ഹിന്ദുവായി വളരുന്നവന് പൗരാവകാശം പോലും നിഷേധിക്കുന്ന നാടായി കേരളം മാറുന്നു.എന്താണ് പാലക്കാട് എസ്‌എസ്‌എല്‍സി ഫലത്തില്‍ പിന്നോക്കം പോകാന്‍ കാരണം. ഹിന്ദു ഭൂരിപക്ഷ ജില്ലയായ ഇവിടെ വിദ്യാര്‍ത്ഥികള്‍ സ്വന്തം കുടുംബം പോറ്റാന്‍കൂലിപ്പണിയെടുക്കാന്‍ പോകുന്നു. പഠിക്കാന്‍ കിട്ടുന്നത് തുച്ഛമായ അധ്യയനദിനങ്ങളും. ഇതിനെപ്പറ്റി പ്രതികരിക്കാന്‍ രാഷ്ട്രീയക്കാര്‍ ഇല്ല. കാരണം ഹിന്ദുഭൂരിപക്ഷമായി എന്നത് മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.എന്‍എസ്‌എസ് മുന്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി രാജേന്ദ്രന്‍നായര്‍അധ്യക്ഷനായിരുന്നു.നേതാക്കളായ പുത്തൂര്‍ തുളസി, തെക്കടം സുദര്‍ശന്‍, സുകുമാരന്‍, കെ.വി. സന്തോഷ്ബാബു,രാജേന്ദ്രന്‍, രാജഗോപാല്‍, ചന്ദ്രശേഖരന്‍, ദിലീപ്, കോട്ടത്തല സുരേഷ്, സന്തോഷ്,ചക്കുപുര രാധാകൃഷ്ണന്‍, വേണു, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment